KeralaLatest NewsIndia

വി വി രാജേഷിനെ ബിജെപി തിരിച്ചെടുത്തു

അദ്ദേഹം ബിജെപിയുടെ എല്ലാ നിർദ്ദേശങ്ങളും അങ്ങനെ തന്നെ പാലിക്കുകയും ചെയ്തിരുന്നു.

സംഘടനാ ചുമതലയില്‍ നിന്നും മാറ്റി നിർത്തിയിരുന്ന വി വി രാജേഷിനെ വീണ്ടും  ബി​ജെ​പി സം​സ്ഥാ​ന പ​ദ​വി​യി​ലേ​ക്ക് തിരിച്ചെടുത്തു. വി വി രാജേഷിനെ സംസ്ഥാന കമ്മിറ്റിയില്‍ തിരികെ ഉള്‍പ്പെടുത്താനും ബിജെപിയിൽ തീരുമാനമായി . മെഡിക്കല്‍ കോഴ അരോപണത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിലാണ് ബി ജെ പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും വി വി രാജേഷിനെ നീക്കിയത്.

സംഘടനാ ചുമതല നഷ്ടമായതിന് ശേഷം പാര്‍ട്ടി പരിപാടികളിലൊന്നും വി വി രാജേഷിനെ പങ്കെടുപ്പിച്ചിരുന്നില്ല. പരിപാടികളില്‍ പങ്കെടുക്കേണ്ട എന്ന് വി വി രാജേഷിന് നിര്‍ദ്ദേശവും ഉണ്ടായിരുന്നു. ഫലത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായ മട്ടില്‍ തന്നെയായിരുന്നു രാജേഷ്. എങ്കിലും അദ്ദേഹം ബിജെപിയുടെ എല്ലാ നിർദ്ദേശങ്ങളും അങ്ങനെ തന്നെ പാലിക്കുകയും ചെയ്തിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് ഇപ്പോൾ രാജേഷിന്റെ തിരിച്ചു വരവെന്നാണ് വിലയിരുത്തപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button