കുവൈറ്റ്: കുവൈറ്റിൽ സന്ദര്‍ശന വിസകളിലെത്തുന്ന വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. ഇതിന്റെ കരട് നിര്‍ദേശം പാര്‍ലമമെന്റ് ഐകകണ്ഠ്യേന അംഗീകരിച്ചു. എത്ര തുക ഈടാക്കണമെന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഒരുമാസത്തിനകം തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടോ മൂന്നോ മാസത്തിനകം നിയമം പ്രാബല്യത്തിലായേക്കും. സന്ദര്‍ശന വിസയ്ക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടച്ചതിന്റെറ രേഖയും സ്പോണ്സര് സമര്‍പ്പിക്കേണ്ടി വരും. തുടര്‍ന്ന് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നതാണ്.
Post Your Comments