കാഞ്ചീപുരം: പ്രതിപക്ഷത്തിന് തന്നോടുള്ള ശത്രുത പുതിയതലങ്ങളിലേക്ക് എത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരാണ് കൂടുതല്‍ മോദിയെ അപമാനിക്കുകയെന്നാണ് അവര്‍ക്കിടയിലെ മത്സരം. ചിലര്‍ തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുകയാണ്. മറ്റ് ചിലര്‍ എന്റെ ദാരിദ്ര്യത്തെ കളിയാക്കുന്നു എന്നും പ്രധാനമന്ത്രി ആരോപിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്.
കൂടാതെ മറ്റുചിലര്‍ തന്റെ ജാതിയെ അധിക്ഷേപിക്കുന്നു എന്നും ഇപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ വധിക്കുന്നതിനെക്കുറിച്ച് വരെ സംസാരിച്ചു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതൊന്നും എന്നെ അലട്ടുന്നില്ല എന്നും കാരണം എന്റെ ജോലികള്‍ ചെയ്യാനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്എന്നും പ്രധാനമന്ത്രി വികാരധീനനായി പറഞ്ഞു.
Post Your Comments