Latest NewsIndiaNews

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചു

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക തലവനായ ചീഫ് ഓഫ് ഡിഫന്സ് സ്റ്റാഫായി കരസേന മേധാവി ബിപിന്‍ റാവത്തിനെ നിയമിച്ചു. നാളെ കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് പുതിയ പദവിയിലേക്ക് നിയമനം.
മൂന്ന് വര്‍ഷത്തേക്കു പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായാണു നിയമിനം.സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പുതിയ സിഡിഎസ്സിനെ നിയമിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയിലാകും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നിയമനം.
അതേസമയം പ്രോട്ടോക്കോള്‍ പ്രകാരം സൈനിക മേധാവിയേക്കാള്‍ മുകളിലാണ്.
സൈന്യവുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രിയുടെ പ്രധാന ഉപദേശകനായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്. കര, വ്യോമ, നാവിക സേനകള്‍ക്ക് മേലുള്ള കമാന്‍ഡിംഗ് പവര്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഉണ്ടായിരിക്കില്ല. നിയമനത്തിനു മുന്നോടിയായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായപരിധിയും കാലപരിധിയും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു ഇതനുസരിച്ച് 1954 ലെ നിയമങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നാരാവനെ, ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി കരസേനയുടെ പുതിയ മേധാവിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button