Latest NewsNewsIndia

‘ആരുടെയും പൗരത്വം നഷ്ടമാകില്ല, ഞാൻ ഉറപ്പ് നൽകുന്നു, സ്വാതന്ത്രം ലഭിച്ചതിന് ശേഷം മഹാത്മ ഗാന്ധി അടക്കമുള്ള നേതാക്കൾ ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്’ പൗരത്വ നിയമത്തിൽ വിശദീകരണവുമായി മോദി

ബംഗാൾ: പൗരത്വ നിയമത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരുടെയും പൗരത്വം നഷ്ടമാകില്ല, ഞാൻ ഉറപ്പ് നൽകുന്നുവെന്ന് മോദി. ‘ഞാൻ വീണ്ടും പറയുന്നു പൗരത്വ നിയമം ആരുടെയും പൗരത്വം ഇല്ലാതാക്കാനല്ല, മറിച്ച് പൗരത്വം നൽകാനുള്ളതാണ്’. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ് നിയമത്തെ കുറിച്ച്. സ്വാതന്ത്രം ലഭിച്ചതിന് ശേഷം മഹാത്മ ഗാന്ധി അടക്കമുള്ള നേതാക്കാൾ ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. സാധാരണ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ട്, എന്നാൽ പ്രതിപക്ഷം ബോധപൂർവം മനസിലായില്ലെന്ന് നടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പൈതൃകം സംരക്ഷിക്കാൻ ആവശ്യമായ വ്യവസ്ഥകൾ പൗരത്വ നിയമത്തിൽ ചേർത്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഇന്നലെ കോൽക്കത്തയിൽ എത്തിയ മോദിക്കെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. മുഖ്യമന്ത്രി മമത ബാനർജി തന്നെ നേരിട്ട് പ്രധാനമന്ത്രിയെ എതിർപ്പ് അറിയിച്ചിരുന്നു. പൗരത്വ നിയമം പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിക്കുന്ന വിജ്ഞാപനം താൻ കീറിക്കള‍ഞ്ഞതായും മമത പറഞ്ഞിരുന്നു. താൻ ജീവിച്ചിരിക്കുമ്പോൾ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും മോദിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് മമത പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button