ചണ്ഡീഗഢ്: ഗിന്നസ് ബുക്കില്‍ തന്റെ പേരില്‍ റെക്കോര്‍ഡ് എഴുതുന്നതു കാണാന്‍ കാത്തിരിക്കുകയാണ് പഞ്ചാബ് സ്വദേശിയായ കർത്താർ കൗർ എന്ന 118 വയസുകാരിയായ മുത്തശ്ശി. എന്നാല്‍ 118മത്തെ വയസ്സില്‍ ഈ മുത്തശ്ശി എന്ത് റെക്കോര്‍ഡ് നേടാനാണ് എന്നായിരിക്കും എല്ലാവപും ചിന്തിക്കുക. ലോകത്തില്‍ ഏറ്റവും പ്രായംചെന്ന ആള്‍ക്കുള്ള ശസ്ത്രക്രിയ റെക്കോര്‍ഡാണ് കര്‍ത്താര്‍ മുത്തശ്ശി സ്വന്തമാക്കിയത്.,
ഹൃദയം തുറന്നുള്ള പേസ് മേക്കര്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് 118 വയസ്സുള്ള കര്‍ത്താര്‍ കൗര്‍ വിധേയയായത്. ലുധിയാനയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പ്രായം ഏറിയതിനാൽ ഓപ്പറേഷനു എളുപ്പമാവില്ല എന്നായിരുന്നു ഡോക്ടര്മാര്കണക്കു കൂട്ടിയിരുന്നത്. 118 വയസ്സായിട്ടും പ്രത്യേകിച്ച് അസുഖങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരിക്കാൻ സാധിച്ചു.
Leave a Comment