പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിലെ സ്വർണം പൂശിയ വാതിലിന്റെ സ്ഥാപനം 11ന് നടക്കും. വാതിൽ സമർപ്പണ ഘോഷയാത്ര ഇളംപള്ളി ധർമശാസ്താ ക്ഷേത്ര സന്നിധിയിൽ നിന്ന് 10നു രാവിലെ 10ന് ആരംഭിക്കും. 9നു ക്ഷേത്രത്തിൽ ചേരുന്ന പൊതു സമ്മേളനം തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ഉദ്ഘാടനം ചെയ്യും.
ഗുരുവായൂർ സ്വദേശി നന്ദൻ തടിയിൽ രൂപകൽപന ചെയ്ത വാതിൽ ശബരിമല ശ്രീകോവിലിൽ നേരത്തേ എത്തിച്ച് അളവുകൾ പരിശോധിച്ച ശേഷം ഹൈദരാബാദിലേക്കു കൊണ്ടുപോയി സ്വർണം പൂശുകയായിരുന്നു.
പള്ളിക്കത്തോട് സി.കെ.കൺസ്ട്രക്‌ഷൻസ് ഉടമ സി.കെ.വാസുദേവൻ, ബെംഗളൂരു സ്വദേശികളായ പി.ആർ.അജിത്കുമാർ, ഉണ്ണി നമ്പൂതിരി, രമേശ് റാവു, ബെല്ലാരി സ്വദേശി ഗോവർധനൻ എന്നിവരാണു പുതിയ വാതിൽ ശബരിമലയിൽ സമർപ്പിക്കുന്നത്.
Post Your Comments