റിയാദ്: തൊഴിൽകരാറുകളിനി മുതൽ സൗദിയിൽ ഓൺലൈനായി നടത്തും. സൗദി സ്വകാര്യ മേഖലയിലെ മുഴുവൻ ജോലിക്കാരുടെയും തൊഴിൽ കരാർ ഓൺലൈൻ വഴിയാക്കാനുള്ള പദ്ധതി ഏപ്രിൽ ഏഴ് മുതൽ തുടങ്ങുമെന്ന് തൊഴിൽ മന്ത്രാലയം .
ഇത്തരത്തിലുള്ള പുതിയ കരാർ രീതിയെ കുറിച്ച് തൊഴിൽ മന്ത്രാലയം വിദഗ്ധരിൽ നിന്ന് അഭിപ്രായം തേടാൻ ആരംഭിച്ചു കഴിഞ്ഞു. തൊഴിൽ മന്ത്രാലയത്തിന്റെ https://mlsd.gov.sa/ar/webform/ എന്ന വെബ് സൈറ്റ് വഴിയാണ് അഭിപ്രായം ജനങ്ങൾ രേഖപ്പെടുത്തേണ്ടത്. നാല് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി രാജ്യത്തെ വലിയ കമ്പനികളിലാണ് ഓൺലൈൻ സംവിധാനം ആദ്യം പ്രാബല്യത്തിൽ വരിക.
കൂടാതെ 3000 ന് മുകളിൽ ജോലിക്കാരുള്ള സ്ഥാപനങ്ങളിൽ ഏപ്രിൽ ഏഴിന് ആരംഭിച്ച് ജൂൺ അവസാനത്തോടെ 30 ശതമാനം, സെപ്റ്റംബർ അവസാനത്തോടെ 70 ശതമാനം, ഡിസംബർ അവസാനത്തോടെ 100 ശതമാനം എന്ന രീതിയിൽ പൂർണമായും ഓൺലൈൻ ആയിത്തീരണമെന്നും വ്യവസ്ഥയുണ്ട്.. 500 നും 3000 നുമിടക്ക് ജോലിക്കാരുള്ളസ്ഥാപനത്തിൽ മെയ് ആറോടെ ഓൺലൈൻ നീക്കം ആരംഭിക്കും.
Post Your Comments