കല്‍പ്പറ്റ: വൈത്തിരി ദേശീയ പതായില്‍ സ്വകാര്യ റിസോര്‍ട്ടിനു സമീപം പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ ഒരു മരണം. അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂര്‍ റെയ്ജ് ഐജി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വയനാട് വൈത്തിയിരില്‍ സ്വകാര്യ റിസോര്‍ട്ടായ ഉപവനില്‍ മോവോസിറ്റുകള്‍ എത്തിയത്. റിസോര്‍ട്ടില്‍ എത്തിയ മാവേയിസ്റ്റ് സംഘം ഉടമയോടും അവിടെയുണ്ടായിരുന്ന ആളുകളോടും പണം ആവശ്യപ്പെടുകയായിരുന്നു. ആയുധധാരികളായ അഞ്ചംഗ സംഘമാണ് ഇവിടെ എത്തിയത്. എന്നാല്‍ ഈസമയം അവിടെയുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഇവരെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്ത് എത്തുകയും റിസോര്‍ട്ടിന് മുന്‍പില്‍ ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പ് ആരംഭിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ഒരു മാവോയിസ്റ്റിനു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
രാത്രി തുടങ്ങിയ വെടിവയ്പ്പ് പുലര്‍ച്ചെ 4.30നാണ് അവസാനിച്ചത്. ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് വെടിവെയ്പ്പ് നടത്തിയത്. മുപ്പതിലധികം സേനാംഗങ്ങള്‍ ഇപ്പോഴും കാടിനുള്ളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പോലീസ് സേന വൈത്തിരിയില്‍ എത്തും.
Post Your Comments