മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പി എസ് ജിക്ക് എതിരെ തകർപ്പൻ ജയമായിരുന്നു ഇന്നലെ. ജയത്തിനു മാറ്റുകൂട്ടാൻ മറ്റൊരുന്നുകൂടി ഉണ്ടായിരുന്നു മാഞ്ചസ്റ്ററിൽ. ഒരു ചരിത്ര അരങ്ങേറ്റം. 17 വയസ്സും 5 മാസവും പ്രായമുള്ള മേസണ്‍ ഗ്രീന്‍വുഡ് എന്ന കളിക്കാരൻ. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇന്നലെയോടെ ഗ്രീന്‍വുഡ് സ്വന്തമാക്കി.
കളിയുടെ അവസാന നിമിഷങ്ങളില്‍ ആയിരുന്നു ഗ്രീന്‍വുഡ് യുണൈറ്റഡിനായി അരങ്ങേറിയത്. ഇതോടെ സംഭവിച്ചത് ഗ്രീവുഡിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സീനിയര്‍ ടീം അരങ്ങേറ്റമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ആദ്യ പ്രൊഫഷണല്‍ കരാറും ഗ്രീന്‍വുഡ് അടുത്തിടെ ആണ് ഒപ്പുവെച്ചത്. അക്കാദമി ടീമിനായും യുണൈറ്റഡ് യൂത്ത് ടീമിനായും ഒക്കെ കാഴ്ചവ വെച്ച പ്രകടനങ്ങളുടെ മികവാണ് സീനിയര്‍ ടീമിലേക്ക് ഇത്ര വേഗത്തില്‍ ഗ്രീന്‍വുഡിനെ എത്തിച്ചത്.
Post Your Comments