ബ്രസീൽ: അർജന്റീനൻ നീലക്കുപ്പായത്തിൽ ആ പത്താം നമ്പരുകാരൻ ഒരു കിരീടവും ചൂടി നിൽക്കുന്ന ചിത്രം ലോകത്തിന്റെ തന്നെ സ്വപ്നവും, ആഗ്രഹവുമായിരുന്നു. കോപ്പ അമേരിക്ക 2021 ൽ അർജന്റീന ചരിത്രത്തിലേക്ക് നടന്നു കയറുമ്പോൾ, കോടിക്കണക്കിനു വരുന്ന ആരാധകരുടെ പ്രാർത്ഥനകളാണ് സഫലമാകുന്നത്. ബ്രസീൽ അർജന്റീന സ്വപ്ന ഫൈനലിൽ യഥാർത്ഥത്തിൽ ഏറ്റുമുട്ടിയത് രണ്ടു ടീമുകളുടെയും ആരാധകരായിരുന്നു. കേരളത്തിലും അതിന്റെ തരംഗം വലിയതായിരുന്നു.
Also Read:അപകടങ്ങൾ പെരുകുന്നു, ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് തടവും പിഴയും: കർശന മുന്നറിയിപ്പുമായി യു.എ.ഇ
ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ എല്ലാ കാവ്യാത്മകതയും നിറഞ്ഞ രണ്ടു ടീമുകളാണ് അർജന്റീനയും ബ്രസീലും. അതുകൊണ്ട് തന്നെ ഫൈനൽ മത്സരത്തെ അപൂർവ്വമായ ഒരനുഭമായിട്ടാണ് ലോക ജനത കണ്ടു തീർത്തത്. ഈ വിജയം മെസ്സിയുടെയും ടീമിന്റെയും ഏറെ നാളായിട്ടുള്ള കാത്തിരിപ്പിന്റെ ബാക്കിയാണ്. ഒരുപക്ഷെ മെസ്സി അത് അർഹിക്കുന്നുണ്ടായിരിക്കാം. അത്രത്തോളം ലോക ഫുട്ബോളർ പദവിയിലേക്ക് ഉയർന്നിട്ടും ഒരു ലോക കിരീടം പോലും നേടാനാവാത്ത ക്യാപ്റ്റൻ എന്ന പേര് മെസ്സിയെ വിടാതെ പിന്തുടർന്നിരുന്നു.
എതിരില്ലാത്ത ഒരു ഗോളിലാണ് മാരക്കാനയുടെ മണ്ണിൽ വച്ച് അർജന്റീന ബ്രസീലിനെ പരാജയപ്പെടുത്തി കോപ്പ കിരീടം സ്വന്തമാക്കിയത്. മെസ്സിയ്ക്കും കൂട്ടാളികൾക്കും ഇത് കാത്തിരിപ്പിന്റെ വിരാമമാണ് 1993 മുതൽക്കുള്ള നീണ്ട കാത്തിരിപ്പിന്റെ വിരാമം.
Post Your Comments