പാകിസ്ഥാനിൽ അഭിനന്ദിനു നേരിട്ടത് കൊടിയ പീഡനം. വീഡിയോയിൽ കണ്ടതൊന്നുമല്ല യഥാര്ഥത്തില് പാകിസ്ഥാനിൽ നടന്നത്. വീഡിയോയിൽ പാകിസ്ഥാൻ ആർമി വളരെ മാന്യമായാണ് അഭിനന്ദിനോട് പെരുമാറിയത്. എന്നാൽ കസ്റ്റഡിയില്‍ എടുത്ത ആദ്യ മണിക്കൂറില്‍ വൈദ്യ സഹായം ലഭ്യമാക്കിയിരുന്നില്ല. പിടിക്കപ്പെട്ട പിന്നാലെ മണിക്കൂറുകളോളം അഭിനന്ദിനെ പാക് ആര്‍മി ഇരിക്കാന്‍ അനുവദിക്കാതെ നിര്‍ത്തുകയായിരുന്നു. ഇതുകൂടാതെ വലിയ ശബ്ദത്തില്‍ പാട്ട് കേള്‍പ്പിച്ചു. ശബ്ജം കൂട്ടി വെച്ച് മനോനില തകര്‍ക്കുകയായിരുന്നു ലക്ഷ്യം.
ഉറങ്ങാതിരിക്കാനായി കുനിച്ച് നിര്‍ത്തി ധാരാളം വെള്ളം മുഖത്തേക്ക് ഒഴിക്കുകയും ചെയ്തിരുന്നു. ഇതൊന്നും കൂടാതെ മര്‍ദ്ദിച്ചിരുന്നതായും അഭിനനന്ദന്‍ പറഞ്ഞിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.വീഡിയോയില്‍ കണ്ടതിനെല്ലാം വിരുദ്ധമായിരുന്നു പാക് നടപടിയെന്ന് ഉദ്യോഗസ്ഥരോട് അഭിനന്ദന്‍ പറഞ്ഞതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ വന്ന് മൂന്നാം ദിനം മാത്രമാണ് അഭിനന്ദിനെ ഇന്ത്യക്ക് പാകിസ്താന്‍ വിട്ട് നല്‍കിയത്. 6 മണിക്കൂറാണ് വാഗ അതിര്‍ത്തിയിലേക്ക് ഉറ്റ് നോക്കി അഭിനന്ദന്റെ മോചനത്തിന് വേണ്ടി രാജ്യം കാത്തിരുന്നത്. പാക് നടപടികള്‍ ജനീവ കരാറിന്‍റെ ലംഘനമാണെന്ന് വ്യാകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിൽ മറ്റു രാജ്യങ്ങളുടെയും കർശനമായ സമ്മർദ്ദം പാകിസ്ഥാന് ഉണ്ടായിരുന്നതായാണ് വിലയിരുത്തൽ. ഇന്ത്യയില്‍ മടങ്ങിയെത്തിയ പിന്നാലെ അഭിനന്ദിനെ ഡീബ്രീഫിങ്ങ് നടത്തിയ ഉദ്യോഗസ്ഥരാണ് പാക് പിടിയില്‍ അഭിനന്ദന്‍ അനുഭവിക്കേണ്ടി വന്ന മോശപ്പെട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.മടങ്ങിയെത്തിയ ശേഷം അഭിനന്ദന്‍ വ്യോമസേനയുടെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു. ഡോക്ടർ, മാനസികാരോഗ്യ വിദഗ്ദന്‍,വ്യോമസേന, ഇന്റിലിജൻസ് ബ്യൂറോ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അഭിനന്ദനു ഡിബ്രീഫിങ് നടത്തിയത്.
Post Your Comments