ന്യൂദൽഹി: ഈ വർഷം ഫെബ്രുവരിയിൽ പാകിസ്ഥാൻ പ്രദേശത്ത് വ്യോമസേന ജെറ്റ് തകർന്നപ്പോൾ കമാൻഡർ അഭിനന്ദൻ വർത്തമാനെ പിടികൂടിയതിന് പിന്നിൽ പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ കമാൻഡോ നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇയാൾ അഭിനന്ദിനെനെ പീഡിപ്പിച്ചതായി വീഡിയോയിൽ കാണാമായിരുന്നു . പാകിസ്ഥാൻ ആർമിയുടെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ സുബേദാറായ അഹമ്മദ് ഖാൻ ഓഗസ്റ്റ് 17 ന് ഇന്ത്യയിലേക്ക് കൂടുതൽ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖയിലെ നക്യാൽ സെക്ടറിൽ വെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ സേനയും പാകിസ്ഥാനും തമ്മിൽ നിയന്ത്രണ രേഖയിൽ ഉണ്ടായ വെടിവയ്പിൽ ആണ് ഇയാൾ കൊല്ലപ്പെട്ടതെന്ന റിപ്പോർട്ട് വന്നത്. നേരത്തെ ഇത് സംബന്ധിച്ച് പല ട്വീറ്റുകളും വന്നെങ്കിലും ഇപ്പോഴാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. ഫെബ്രുവരി 27 ന് അഭിനന്ദനെ പിടികൂടിയ ശേഷം പാകിസ്ഥാൻ പുറത്തുവിട്ട ഫോട്ടോകളിൽ താടിയുള്ള അഹമ്മദ് ഖാനെ വ്യോമസേനാ ഉദ്യോഗസ്ഥന്റെ പിന്നിൽ കാണാം. ബാലകോട്ട് വ്യോമാക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ ജെറ്റിനെ പിന്തുടർന്ന് പോകുമ്പോൾ മിഗ് 21 നെ പാകിസ്ഥാൻ സൈന്യം വെടിവച്ച ശേഷമാണ് അഭിനന്ദൻ പിടിക്കപ്പെട്ടത്.
നൗഷെറ, സുന്ദർബാനി, പല്ലൻ വാല മേഖലകളിൽ നുഴഞ്ഞുകയറ്റം സുഗമമാക്കാൻ അഹമ്മദ് ഖാനെ പാകിസ്ഥാൻ നിയോയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. കശ്മീരിൽ തീവ്രവാദം സജീവമായി നിലനിർത്താനുള്ള പാകിസ്ഥാന്റെ പദ്ധതിയുടെ ഭാഗമായി ഖാൻ ജെയ്ഷ് ഇ മുഹമ്മദ് (ജെഎം) സംഘത്തിലെ മികച്ച പരിശീലനം നേടിയ തീവ്രവാദികളെ ഒരു ഫോർവേഡ് പോസ്റ്റിൽ അണിനിരത്തിയിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഓഗസ്റ്റ് 17 ന് പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ ഇന്ത്യൻ സേനയ്ക്ക് നേരെ മോർട്ടാർ അഗ്നിബാധ നടത്തിയ പാകിസ്ഥാനോട് ഇന്ത്യ കടുത്ത തിടിച്ചടിയാണ് നൽകിയത്.. നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ പാകിസ്ഥാൻ മോർട്ടാർ ഷെല്ലുകൾ പ്രയോഗിക്കുകയായിരുന്നു. ഇതിനിടെയുള്ള മടക്കയാത്രയിൽ ഇന്ത്യയുടെ തിരിച്ചടിയിൽ ഖാൻ കൊല്ലപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .
Post Your Comments