Latest NewsIndia

‘ദേശീയ മീശ’യായി അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ പ്രഖ്യാപിക്കണം;- ആധിർ രഞ്ജൻ ചൗധരി

ന്യൂ ഡൽഹി: പാകിസ്താന്റെ പിടിയിലാകുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മീശ ‘ദേശീയ മീശ’യായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ലോക്സഭാ നേതാവ് ആധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. അഭിനന്ദന് ധീരതയ്ക്കുള്ള സമ്മാനം നൽകണമെന്നും അദ്ദേഹം സഭയിലാവശ്യപ്പെട്ടു.

അഭിനന്ദന്‍ വര്‍ധമാന് പുരസ്കാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാനുള്ള പാക് യുദ്ധവിമാനത്തിന്‍റെ ശ്രമത്തെ ചെറുത്ത അഭിനന്ദന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായിരുന്നു. രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് ഒന്നിനാണ് അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. അഭിനന്ദന്‍ വര്‍ധമാനെ അനുകരിച്ച് നിരവധിപേര്‍ മീശ പ്രത്യേക സ്റ്റൈലിലാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button