മസ്‌കറ്റ് : ആരോഗ്യവും സന്തോഷവുമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഈ രാഷ്ട്രങ്ങള്‍ക്ക് . 151 രാജ്യങ്ങളുള്ള സൂചികയില്‍ കാനഡയാണ് ഒന്നാം സ്ഥാനത്ത്.. ഒമാനാണ് രണ്ടാം സ്ഥാനത്ത്. 151 രാജ്യങ്ങളുള്ള സൂചികയില്‍ നിന്നാണ് കാനഡയും ഒമാനും ആദ്യ രണ്ട് സ്ഥാനങ്ങള്‍ പങ്കിട്ടത്.
നിക്ഷേപക സ്ഥാപനമായ ലെറ്റര്‍ വണ്‍ തയ്യാറാക്കിയ ഗ്ലോബല്‍ വെല്‍നെസ് സൂചികയിലാണ് ഒമാന്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത്.
ആദ്യ 25 സ്ഥാനങ്ങളില്‍ ഒമാന് പുറമെ ഇടം പിടിച്ച അറബ് രാജ്യം ബഹറൈനാണ്. രക്തസമ്മര്‍ദം, ബ്ലഡ് ഗ്ലൂക്കോസ്, അമിതവണ്ണം, വിഷാദം, സന്തോഷം, മദ്യ ഉപയോഗം, വ്യായാമം, ജീവിത ദൈര്‍ഘ്യം, ആരോഗ്യ മേഖലക്കുള്ള സര്‍ക്കാര്‍ ചെലവിടല്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്.
ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട്, യു.എന്നിന്റെ കണക്കുകള്‍, പൊതു ആരോഗ്യ വിവരങ്ങള്‍ തുടങ്ങി അംഗീകൃത സ്രോതസുകളില്‍ നിന്നുള്ള കണക്കുകളാണ് സൂചിക തയാറാക്കാന്‍ ഉപയോഗിക്കുന്നത്.
അമിതവണ്ണമുള്ളവരുടെ എണ്ണത്തില്‍ ചെറിയ വര്‍ധനവ് ഉണ്ടെന്നുള്ളത് ഒഴിച്ചാല്‍ മറ്റെല്ലാ മേഖലകളിലും ഒമാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന ജീവിത ദൈര്‍ഘ്യം, ഉയര്‍ന്ന സന്തോഷ തലം, കുറഞ്ഞ രക്ത സമ്മര്‍ദവും പഞ്ചസാരയുടെ അളവും ആരോഗ്യ മേഖലയിലെ വര്‍ധിച്ച സര്‍ക്കാര്‍ ചെലവിടല്‍ എന്നിവയാണ് കാനഡയെ സൂചികയുടെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.
ഐസ്‌ലന്‍ഡ്, ഫിലിപ്പൈന്‍സ്, മാലദ്വീപ്, നെതര്‍ലന്റ്‌സ്, സിംഗപൂര്‍, ലാവോസ്, തെക്കന്‍ കൊറിയ, കംബോഡിയ, വിയറ്റ്‌നാം, ഗ്വാട്ടിമല, ഹോണ്ടുറാസ്, ആസ്ത്രിയ എന്നിവയാണ് സൂചിയില്‍ ഒമാന് പിന്നിലുള്ള രാഷ്ട്രങ്ങള്‍.
Post Your Comments