ന്യൂഡല്‍ഹി: ട്രെയിനിന്റെ എന്‍ജിനും കോച്ചുകളും യാത്രക്കിടെ വേർപ്പെട്ടു. വ്യാഴാഴ്ച രാവിലെ 8.30-ഓടെ കല്ല്യാണ്‍ റെയില്‍വേ സ്റ്റേഷന് സമീപം മന്മാദ്-മുംബൈ പഞ്ചവടി എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിനും മൂന്ന് കോച്ചുകളുമാണ് ഓട്ടത്തിനിടെ വേര്‍പ്പെട്ടത്. യാത്ര അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു അപകടം. എന്‍ജിനും തൊട്ടുപിന്നിലെ മൂന്ന് കോച്ചുകളും വേര്‍പ്പെട്ട് അല്പദൂരം സഞ്ചരിച്ചെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നു റെയില്‍വേ അധികൃതർ അറിയിച്ചു. മന്മാദില്നിന്ന് മുംബൈ ഛത്രപതി ശിവജി ടെര്മിന്സ് വരെ സര്‍വ്വീസ് നടത്തുന്ന ട്രെയിനിൽ ആകെ 15 കോച്ചുകളാണ് ഉണ്ടായിരുന്നത്.
Post Your Comments