KeralaLatest News

നഗരസഭ ചെയർമാന്റെ വാർഡിൽ തോട് നികത്തിയിട്ട് അധികാരികൾ മൗനം പാലിക്കുന്നു

ആലപ്പുഴ•ആലപ്പുഴ തത്തംപള്ളി വാർഡിൽ കുരിശടിക്ക് കിഴക്കുവശം മലയിൽ വീടിനു സമീപം വടക്കോട്ടുള്ള 5 മീറ്ററോളം വീതിയുള്ള തോട് സ്വകാര്യവ്യക്തികൾ നികത്തി നീരൊഴുക്ക് തടസപ്പെടുത്തിയത് ഉടൻ തടസ്സങ്ങൾ നീക്കി പഴയപോലെ നീരൊഴുക്കുള്ളതാക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.

മഴക്കാലത്ത് തത്തംപള്ളി ഹൗസിംഗ്‌ സൊസൈറ്റിക്ക് സമീപമുള്ളതും പരിസര പ്രദേശത്തുള്ളതുമായ നൂറുകണക്കിന് വീടുകളെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്നത് ഈ തോടാണ്. 5 മീറ്ററോളം വീതിയുള്ള ഈ തോട് തത്തംപള്ളിവാർഡിലൂടെ ഒഴുകി പുന്നമട കായലിൽ എത്തി ച്ചെരുന്നു. നീരൊഴുക്കുള്ള ഈ തോടാണ് അധികാരികളുടെ ഒത്താശയോടെ നികത്തുവാൻ ശ്രമിക്കുന്നത്. നഗരസഭാ ചെയർമാൻ പ്രതിനിധീകരിക്കുന്ന വാർഡുകൂടിയാണ് ഇത്. സ്വകാര്യവ്യക്തികൾ ഈ നീരൊഴുക്ക് തടസപ്പെടുത്തിയിട്ടും വഴി കെട്ടിയടച്ചിട്ടും യാതൊരു നടപടികളും അധികാരികൾ സ്വീകരിച്ചിട്ടില്ല. റവന്യൂ അധികാരികളുടെ ഒത്താശയോടെ യാണ് ഇത് നടക്കുന്നതെന്ന് ആരോപണമുണ്ട്. അമൃതം പദ്ധതിയിൽപ്പെടുത്തി തോടിന്റെ സൈഡിൽ കല്ലുകെട്ടു നടക്കുകയാണ്. തോടിന്റെ വീതി വളരെക്കുറച്ചാണ് പല സ്ഥലങ്ങളിലും കല്ല് കെട്ടുന്നത്. അടിയന്തിരമായി സർവ്വേ രേഖകൾ പരിശോധിച്ച് പുറമ്പോക്ക് സ്ഥലവും തോടും വ്യക്തമാക്കി അതിരുകൾ സ്ഥാപിക്കുകയും നികത്തിയ മണ്ണും മറ്റും ഇട്ടവരുടെ ചിലവിൽ തന്നെ എടുത്തുമാറ്റുകയും വേണം. ഈ കയ്യേറ്റത്തിനെതിരെ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളുമായി ചേർന്ന് ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി. ഭാരവാഹികൾ അറിയിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.പി. സുരേഷ് കുമാർ, ജി.മോഹനൻ, ഏരിയ ഭാരവാഹികളായ അനിൽ കുമാർ, മനു ഉപേന്ദ്രൻ, വേണു വാഴവേലി എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button