പാകിസ്ഥാനിലെ ബാലാകോട്ടിൽ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ തെളിവുകൾ ആവശ്യപ്പെട്ട് വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബാംഗങ്ങൾ. സൈനികരുടെ ജീവത്യാഗത്തിന് പകരം വീട്ടി എന്നതിന് വിശ്വസിക്കാവുന്ന ഒരു തെളിവും ഇതുവരെ കണ്ടില്ലെന്ന് സിആർപിഎഫ് ജവാൻ പ്രദീപ് കുമാറിന്‍റെ അമ്മ സുലേലത പറഞ്ഞു. ഞങ്ങൾ തൃപ്തരല്ല. നമ്മുടെ ഒരുപാട് മക്കൾ മരിച്ചു പോയി എന്നാൽ മറുഭാഗത്ത് മരിച്ച ഒരാളെയും ഞങ്ങൾ കണ്ടില്ല. അത് ഉറപ്പിച്ച് പറയുന്ന ഒരു വാർത്ത പോലുമില്ല. ഭീകരരുടെ മൃതശരീരങ്ങൾ ഞങ്ങൾക്ക് ടെലിവിഷനിൽ എങ്കിലും കാണണമെന്നാണ് ഇവരുടെ ആവശ്യം.
പുൽവാമയിൽ നമ്മുടെ ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ ചിലരുടെ അറ്റുപോയ കൈകളും കാലുകളും മൃതദേഹങ്ങളും നമ്മൾ കണ്ടിരുന്നു. ഇതുപോലെ അവിടെയും കാണണമെന്നുണ്ട്. വ്യോമാക്രമണം നടന്നു എന്നു തന്നെയാണ് വിശ്വസിക്കുന്നതും. എന്നാൽ എവിടെയാണ് നടന്നതെന്ന് കൃത്യമായി തെളിവു വേണം. ഭീകരവാദികളുടെ മൃതദേഹം കണ്ടാൽ മാത്രമേ ഞങ്ങൾക്കു സമാധാനം കിട്ടുകയുളളുവെന്ന് സിആർപിഎഫ് ജവാൻമാരായ പ്രദീപ് കുമാറിന്റെയും രാം വകീലിന്റെയും ബന്ധുക്കൾ വ്യക്തമാക്കുന്നു.
Post Your Comments