Latest NewsKerala

സ്വകാര്യ ഏജന്‍സികളുടെ കുഴല്‍ക്കിണര്‍ നിര്‍മാണം തടഞ്ഞു

കല്‍പ്പറ്റ : സ്വകാര്യ ഏജന്‍സികളുടെ കുഴല്‍ക്കിണര്‍ നിര്‍മാണം തടഞ്ഞു. സംസ്ഥാനത്ത് പലയിടങ്ങളിലും വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എ. ആര്‍ അജയകുമാര്‍ ഉത്തരവിറക്കിയത്.മെയ് അഞ്ചുവരെയാണ് നിരോധനം.

2005ലെ ദുരന്തനിവാരണ നിയമം,വകുപ്പ് 30(1) അനുസരിച്ചാണ് ഉത്തരവ്. ഭൂഗര്‍ഭ ജലവകുപ്പ് സര്‍വേ നടത്തി അംഗീകരിക്കുന്ന ഇടങ്ങളില്‍ വകുപ്പ് നേരിട്ട് കുഴല്‍ക്കിണര്‍ നിര്‍മിച്ചു നല്‍കുന്നതിന് തടസ്സമില്ല. എന്നാൽ കുഴിക്കുന്ന സ്ഥലത്ത് വരൾച്ചാ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തണം.കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് ഭൂജലവകുപ്പ് നേരിട്ട് സര്‍വേ നടത്തും

അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണം തഹസില്‍ദാര്‍മാര്‍, ഭൂജലവകുപ്പ് ജില്ലാ ഓഫിസര്‍, സ്‌റ്റേഷന്‍ ഹൗസ് പോലീസ് ഓഫിസര്‍മാര്‍ നിരീക്ഷിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കുഴല്‍ക്കിണര്‍ നിര്‍മാണത്തിനായി ഭൂജലവകുപ്പിന്റെ സര്‍വേയോ അനുമതിയോ ലഭിക്കുന്നതിന് നേരിട്ട് അപേക്ഷ നൽകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button