Latest NewsInternational

ജമാ അത്ത് ഉദ്ദവ പാക്കിസ്ഥാന്‍ നിരോധിച്ചു

ജമാ അത്ത് ഉദ്ദവ പാക്കിസ്ഥാന്‍ നിരോധിച്ചു

ജമാ അത്ത് ഉദ്ദവ പാക്കിസ്ഥാന്‍ നിരോധിച്ചു .മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹഫീസ് സെയ്ദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയായ ജമാ അത്ത് ഉദവ യെ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചു. പാകിസ്ഥാന്‍ ആഭ്യന്തര കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടിൽ വ്യക്തമാക്കി.

കൂടാതെ നിരോധനം 1997ല്‍ പാകിസ്ഥാന്‍ പാര്‍ലമെന്റ് പാസാക്കിയ ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമപ്രകാരമാണ്.
ഇവരുടെ ജീവകാരുണ്യ വിഭാഗമായ സംഘടനയുടെ ഫലാഹെ ഫൗണ്ടേഷനും നിരോധനം നൽകി .ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 70 നിരോധിത ഭീകരസംഘടനകളുടെ പട്ടികയിലാണ് ജമാ അത്ത് ഉദ്ദവയെഇപ്പോൾ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം സംഘടനയുടെ എല്ലാ സ്വത്തുവകകളും മരവിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button