Latest NewsIndia

ബിജെപി വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തെ പരിഹസിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: ബി.ജെ.പി.യുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചെവ്വഴ്ചയാണ് അജ്ഞാതര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. അതേസമയം ഇഇതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും വെബ്സൈറ്റ് പിന്നീട് ലഭ്യമല്ലാതായി. എന്നാല്‍ ഇതുമുതലാക്കി ബിജെപിക്കതിരെ ട്രോളുകളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ദിവ്യ സ്പന്ദനയാണ് ആദ്യം ട്രോളുമായിറങ്ങിയത്. ബി.ജെ.പി.യുടെ വെബ്സൈറ്റ് നിങ്ങള്‍ ഇപ്പോള്‍ നോക്കിയില്ലെങ്കില്‍ പിന്നീട് കാണില്ലെന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്. ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിന് നരേന്ദ്ര മോദി കൈ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം നടന്നുനീങ്ങുന്ന വീഡിയോയും ദിവ്യ ഇതോടൊപ്പം പോസ്റ്റ് ചെയ്തു.

ബിജെപിയെ പരിഹസിച്ച് ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്നുപറഞ്ഞ പാര്‍ട്ടിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌തെന്നും പക്ഷേ, തെളിവു ചോദിക്കരുതെന്നും എ.എ.പി. നേതാവ് സൗരഭ് ഭരദ്വാജ് ട്വീറ്റ് ചെയ്തു.

ഹാക്ക് ചെയ്യപ്പെട്ട് വെബ്സൈറ്റിന്റെ ഹോം പേജില്‍ വെബ്സൈറ്റ് താമസിയാതെ ഓണ്‍ലൈനാകുമെന്ന സന്ദേശമാണ് കാണാന്‍ കഴിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button