മസ്‌കറ്റ്: സംസ്ഥാനത്ത് മധ്യവേനലവധിയ്ക്ക് നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. ഏപ്രില്‍ ഒന്ന് മുതല്‍ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വ്വീസ് നിര്‍ത്തുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലതെയാണ് വിമാന സര്‍വ്വീസ് നിര്‍ത്തിവെക്കുന്നത്. ഇന്‍ഡിഗോ സര്‍വ്വീസ് നിര്‍ത്തിയത് മൂലം മൂന്നിരട്ടി തുക നല്‍കി പുതിയ ടിക്കറ്റ് വാങ്ങേണ്ടി വന്ന യാത്രക്കാര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യത ആണ് വരുത്തിയിരിക്കുന്നത്.
ഈ അവസരം മുതലെടുത്തു മറ്റു വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ കാര്യമായ വര്‍ധനവും വരുത്തി കഴിഞ്ഞു. ആയിരത്തിലധികം യാത്രക്കാരാണ് ഇന്‍ഡിഗോ വിമാനങ്ങളെ ആശ്രയിക്കുന്നത്. വിമാന ടിക്കറ്റിന്റെ പണം തിരികെ നല്‍കി കൊണ്ടു, മുംബൈ വഴി കൊച്ചിയിലേക്ക് യാത്രക്കാരെ അയക്കുവാനുള്ള നടപടികള്‍ എടുത്തുമാണ് ഇന്‍ഡിഗോ അധികൃതര്‍ ഇതിനുള്ള പ്രതിവിധി സ്വീകരിച്ചിരിക്കുന്നത്.
ജനുവരിയില്‍ തന്നെ മെയ്-ജൂണ്‍ മാസങ്ങളില്‍ യാത്ര ചെയ്യുവാനുള്ള ടിക്കറ്റുകള്‍ ഇന്‍ഡിഗോ ഇഷ്യൂ ചെയ്തിട്ടുള്ളതാണ്. ഈ സാഹചര്യത്തിലും യാതൊരു മുന്നറിയിപ്പും ഇല്ലാതെ കേരളത്തിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെച്ചതിന് എവിയേഷന്‍ മന്ത്രാലയം ഇടപെടെണമെന്നാണ് യാത്രക്കാരുടെ ആവശ്യം ശക്തമാവുകയാണ്.
Post Your Comments