Latest NewsIndia

സാധാരണക്കാരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്ന പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സേന.

പാകിസ്ഥാന്റെ നാണം കെട്ട നടപടിക്കെതിരെ താക്കീതുമായി ഇന്ത്യൻ സേന

ന്യൂഡൽഹി: നിയന്ത്രണരേഖയ്ക്ക് സമീപം സാധാരണക്കാരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്ന പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സേന. ഇത്തരത്തിലുള്ള ഏതൊരു നടപടിക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ സേന വ്യക്തമാക്കി.ഇത്തരം നീചവും ഭീരുത്വം നിറഞ്ഞതുമായ നടപടികൾക്കെതിരെ സേന കടുത്ത തിരിച്ചടി നൽകിത്തുടങ്ങിയതായും അതിന്റെ ഫലമായി മേഖലയിലെ സാധാരണ ജനങ്ങൾ ഇപ്പോൾ ആശ്വാസത്തിലാണെന്നും പ്രസ്താവനയിൽ പറയുന്നു.

കൃഷ്ണഘട്ടി-സുന്ദർബനി മേഖലകളിൽ പാകിസ്ഥാൻ നിരന്തരം സാധാരണക്കാരെ ഉന്നം വെയ്ക്കുന്നതിനെ ശക്തമായി നേരിടാൻ നിർദ്ദേശം ലഭിച്ചിട്ടുള്ളതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു. തങ്ങൾ ഇപ്പോഴും അതിർത്തിയിൽ ജാഗരൂകരാണെന്നും ഏത് തരത്തിലിള്ള പ്രകോപനങ്ങളും യുക്തമായ രീതിയിൽ നേരിടാൻ സുസജ്ജമാണെന്നും സൈനികവൃത്തങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കി. .

സാധാരണക്കാർക്ക് ദുരിതമുണ്ടാക്കുന്ന യാതൊരു തരത്തിലുള്ള നടപടികളും തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും തങ്ങൾ ലക്ഷ്യം വെയ്ക്കുന്നത് തീവ്രവാദികളെയും ഭീകരവാദകേന്ദ്രങ്ങളെയും മാത്രമാണെന്നും സേന അറിയിച്ചു.സാധാരണക്കാരായ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നത് തങ്ങളുടെ കർത്തവ്യമാണെന്നും അതിന് വേണ്ടി ഒരു പ്രൊഫഷണൽ സേന എന്ന നിലയിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും സൈന്യം വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button