Latest NewsIndiaInternational

പാകിസ്ഥാനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ, മസൂദ് അസ്ഹറിനെതിരെയുള്ള തെളിവുകൾ യു എന്നിന് കൈമാറി

മസൂദ് അസ്ഹർ മരിച്ചെന്നു ചില പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.

ന്യൂഡൽഹി : പാക് ഭീകരനായ മസൂദ് അസറിനെതിരെയുള്ള നിലപാട് ശക്തമാക്കി ഇന്ത്യ. അസർ ബന്ധപ്പെട്ട ഭീകര സംഘടനകളെ കുറിച്ചുള്ളതടക്കമുള്ള രേഖകൾ ഇന്ത്യ ഐക്യരാഷ്ട്ര സമിതി അംഗങ്ങൾക്ക് കൈമാറി. ഇന്ത്യയിൽ നടന്ന പുൽവാമ ,പാർലമെന്റ് ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസറിന്റെ ആസൂത്രണമായിരുന്നു .ഇതുകൂടാതെ പാകിസ്ഥാനിൽ ഉള്ളവരുമായി മസൂദ് അസർ സംസാരിക്കുന്നതിന്റെ രേഖകളും കൈമാറിയിട്ടുണ്ട്. മസൂദ് അസ്ഹർ മരിച്ചെന്നു ചില പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി മുദ്രകുത്താനുള്ള പ്രമേയം യു എന്നിൽ അവതരിപ്പിക്കാനിരിക്കെയാണ് ഇന്ത്യ തെളിവുകൾ കൈമാറിയത്.പ്രമേയത്തിന്മേൽ വിശദീകരണത്തിനു മാർച്ച് 13 വരെ സമയമുണ്ട്.2017ൽ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. ചൈനയായിരുന്നു അന്നും നീക്കം തടഞ്ഞിരുന്നത്. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാവാത്തിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നായിരുന്നു ചൈനയുടെ വിശദീകരണം.

എന്നാൽ പാകിസ്ഥാന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ലോകരാഷ്ട്രങ്ങളുടെ ഈ നീക്കങ്ങളെ ചൈന എതിർക്കുന്നത് എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയും, ബ്രിട്ടനും, ഫ്രാൻസും ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചിരിയ്ക്കുന്നത്. പുൽവാമ ഭീകരാക്രമണം നിന്ദ്യവും, ഭീരുത്വപരവുമെന്ന് ഐക്യരാഷ്ട്ര സംഘടന പ്രസ്താവന ഇറക്കിയതും ചൈനയുടെ എതിർപ്പ് മറികടന്നാണ്. രാജ്യാന്തര തലത്തിൽ സമ്മർദ്ദം ശക്തമാകുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കാണുന്നത്. ഇത്തവണ ചൈന എന്ത് പറഞ്ഞാണ് എതിർക്കുന്നതെന്നും ഇന്ത്യ ഉറ്റുനോക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button