ഇസ്ലാമാബാദ് : ആഗോള ഭീകരന്‍ മസൂദ് അസ്ഹര്‍ വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ട് . എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും തന്റെ അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മുഹമ്മദ് അസ്ഹര്‍ ‘ ആസ്‌ക് മീ എനിതിംഗ് ‘ എന്ന പേരില്‍ സെലിബ്രിറ്റി സ്‌റ്റൈല്‍ സര്‍വീസ് ആരംഭിച്ചതായും അസ്ഹറിന്റെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു .
അസ്ഹര്‍ താലിബാന്‍ സംരക്ഷണത്തിലാണ് താമസിക്കുന്നതെന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇത്. ജെയ്ഷെ മുഹമ്മദിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടായ മക്തബ്-ഉല്‍-റാബിത വ്യാഴാഴ്ച വൈകുന്നേരത്തോടെ, രണ്ട് പാകിസ്ഥാന്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കിയിരുന്നു .
ഭീകര സംഘടനയെ പിന്തുണയ്ക്കുന്നവര്‍ക്ക് ടെലിഗ്രാം, വാട്‌സ്ആപ്പ്, ടെക്സ്റ്റ് മെസേജിംഗ് എന്നിവ ഉപയോഗിച്ച് ചോദ്യങ്ങള്‍ അയയ്ക്കാമെന്നും ഇതില്‍ പറയുന്നു . എല്ലാ ദിവസവും രാവിലെ 9 നും 10 നും ഇടയില്‍ അസ്ഹര്‍ ഇതിന് ഉത്തരം നല്‍കും. നിരോധിത സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ കൂടിയായ മസൂദ് അസ്ഹര്‍, ഒന്നിലധികം ഭീകരവാദ കേസുകളില്‍ പ്രതിയാണ്. 2001ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിലും 2019ല്‍ ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരായ ആക്രമണത്തിലും മസൂദ് അസ്ഹറിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments