ഇന്ത്യയുടെ അഗ്നി മിസൈലുകൾക്ക് മുൻപിൽ പാകിസ്ഥാന്റെ ഘോറിയും,ബാബറുമൊക്കെ നിഷ്പ്രഭമെന്ന് പ്രതിരോധ വിദഗ്ദർ. 1998 ൽ ഘോറി മിസൈൽ പരീക്ഷിച്ച സമയത്ത് ഇന്ത്യയ്ക്ക് മറുപടിയായാണ് തങ്ങളുടെ പരീക്ഷണം എന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം. വിജയകരമായിരുന്നുവെന്ന് പാകിസ്ഥാൻ അവകാശപ്പെടുമ്പോഴും ലക്ഷ്യം ഭേദിക്കാൻ ഘോറിയ്ക്ക് കഴിഞ്ഞില്ലെന്ന വാർത്തകളും പുറത്തുവരികയുണ്ടായി. ഘോറിയ്ക്ക് 700 കിലോ ഭാരം വഹിക്കാൻ ശേഷിയുണ്ടെന്നാണ് പാകിസ്ഥാൻ വാദിക്കുന്നത്. അതേസമയം 2018 ഏപ്രിലിൽ പാകിസ്ഥാന്‍ തദ്ദേശീയമായി നിര്‍മിച്ച 700 കിലോമീറ്റര്‍ പരിധിയുള്ള ബാബര്‍ ക്രൂസ് മിസൈലുകളും പരീക്ഷിക്കുകയുണ്ടായി.
ഗാസ്‌നവി, അബ്ദാലി, ഘോറി , ഷഹീന്‍, ബാബര്‍ ക്രൂസ് മിസൈല്‍, ടാങ്ക്‌വേധ ഷിക്കന്‍ തുടങ്ങി നിരവധി മിസൈലുകൾ കഴിഞ്ഞ കുറെ വർഷങ്ങളായി പാകിസ്ഥാൻ പരീക്ഷിക്കുന്നുണ്ട്. എന്നാൽ അഗ്നിയെ പ്രതിരോധിക്കാൻ തക്ക ഒന്നും വികസിപ്പിക്കാൻ പാകിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ ബാലിസ്റ്റിക്ക് മിസൈൽ അഗ്നി– 1 വിന്റെ ദൂരപരിധി 700 കിലോമീറ്ററാണ്. ഒരു ടണ്ണിലധികം ഭാരമുള്ള പോർമുനകൾ വഹിക്കാൻ ഇതിന് കഴിയും. 2000 കിലോമീറ്ററിൽ അധികമാണ് അഗ്നി 2 വിന്റെ ദൂരപരിധി. 2,500 മുതൽ 3,500 കിലോമീറ്ററുകളിലേറെ പ്രഹരശേഷിയുളളതാണ് അഗ്നി-3.
Post Your Comments