ന്യൂഡല്‍ഹി : ഇന്ത്യയുടെ ആയുധങ്ങള്‍ പാകിസ്ഥാനെ വിറപ്പിയ്ക്കുന്നു . ശബ്ദത്തിന്റെ 24 ഇരട്ടി വേഗമുള്ള ഇന്ത്യയുടെ അഗ്നി മിസൈലിനെ കുറിച്ച് ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്നും അത്ഭുതമാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യ പരീക്ഷിച്ച അഗ്നി 5 മിസൈലിന്റെ പരിധി 5000-5500 കിലോമീറ്ററായിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ഗണത്തില്‍ വരുന്നതാണ് അഗ്നി5 മിസൈല്‍. അഗ്നി 1 മുതല്‍ അഗ്നി 4 വരെയുള്ള മിസൈലുകള്‍ നിലവില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാണ്. പാക്കിസ്ഥാനേക്കാള്‍ ചൈനയുടെ പ്രതിരോധ വെല്ലുവിളികള്‍ക്കുള്ള മറുപടിയായാണ് അണ്വായുധ വാഹക ശേഷിയുള്ള അഗ്നി 5നെ കണക്കാക്കുന്നത്. ഒരിക്കല്‍ തൊടുത്താല്‍ പിടിച്ചു നിര്‍ത്താനാകാത്ത അഗ്നി മിസൈലുകള്‍ വെടിയുണ്ടയേക്കാള്‍ വേഗത്തിലാണ് സഞ്ചരിക്കുക.
നിലവില്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ അഗ്നി 6ന്റെ പണിപ്പുരയിലാണ്. 8000 കിലോമീറ്ററിലേറെയാണ് ഈ അഗ്നി മിസൈലിന്റെ പരിധി. പത്ത് അണ്വായുധങ്ങള്‍ വരെ വഹിക്കാന്‍ ഈ മിസൈലിനാകും. കരയില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ഇവയെ പ്രയോഗിക്കാനാകും. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യ രഹസ്യമായി അഗ്നി 6 പരീക്ഷിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രതിരോധവകുപ്പ് ഇതു സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.
Post Your Comments