India

ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ ‘പരിധിയില്‍ : പാകിസ്ഥാനും ചൈനയും ഭീതിയില്‍

ന്യൂഡല്‍ഹി : ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പരിധിയില്‍ . ഇന്ത്യയുടെ ശക്തിയില്‍ ഞെട്ടി പാകിസ്ഥാനും ചൈനയും . ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്നി – 5 -ല്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ ഭാഗികമായും അഗ്നിയുടെ പരിധിയില്‍ തന്നെയാണ്. ഉടന്‍ തന്നെ സൈന്യത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്ന ഈ അപകടകാരി വലിയ വെല്ലുവിളിയാണ് ചൈനക്കും പാക്കിസ്ഥാനും ഉയര്‍ത്തുന്നത്.

ലോകത്ത് അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ഉത്തര കൊറിയ രാജ്യങ്ങള്‍ക്കു മാത്രമാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്ളത്. ചൈനയുടെ പക്കലുള്ള മിസൈലിനേക്കാള്‍ ഇരട്ടി പ്രഹര ശേഷിയും ദൂരപരിധിയും ഉള്ള ഈ മിസൈല്‍ അമേരിക്കന്‍ ബാലിസ്റ്റിക് മിസൈലിനോട് കിടപിടിക്കുന്നതാണ്.

ഇന്ത്യന്‍ സൈന്യത്തിന്റെ സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡിനാണ് അഗ്നി -5 കൈമാറുന്നത്.
നിമിഷ നേരം കൊണ്ട് ലക്ഷൃമിടുന്ന സ്ഥലങ്ങള്‍ കൃത്യതയോടെ ചാരമാക്കാന്‍ കഴിയും എന്നതാണ് അഗ്നി-5-നെ വ്യത്യസ്തമാക്കുന്നത്.

ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ആയുധ കരുത്തിലും തല ഉയര്‍ത്തി നില്‍ക്കാന്‍ ഇതോടെ ഇന്ത്യക്ക് കഴിയുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഗ്നി-5ന്റെ ആദ്യപരീക്ഷണം 2012 ഏപ്രില്‍ 19നും, രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15നും മൂന്നാമത്തേത് 2015 ജനുവരി 31നും നടന്നിരുന്നു. 2015 ജനുവരിയില്‍ നടത്തിയ പരീക്ഷണത്തില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തിയിരുന്നു. ഇവ പരിഹരിച്ചതിനു ശേഷമാണ് പിന്നീടുള്ള പരീക്ഷണങ്ങള്‍ നടത്തിയത്.

അയ്യായിരത്തിലധികം കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാവുന്ന മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരമുള്ളതാണു മിസൈല്‍.

യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍, ലിബിയ, റഷ്യ, ജര്‍മനി, യുക്രെയ്ന്‍, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കുമ്പോള്‍ യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ വന്‍ശക്തികള്‍ക്കൊപ്പം ഇടം നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button