തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ഇത് വ്യക്തമാക്കിയത്.
അതേസമയം നേരത്തേ ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ഇ.പി ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ജലീലിനെതിരെ പല തെളിവുകളും പുറത്തു വന്നിട്ടും മന്ത്രിക്കെതിരെ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ജലീലിന്റെ ബന്ധു കെ.ടി അദീപിനെ ന്യൂനപക്ഷക്ഷേമ വകുപ്പില്‍ നിയമിച്ചതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. എന്നാല്‍ അദീപിനെതിരേയും നിയമനത്തില്‍ കെ.ടി ജലീലിനെതിരേയും രേഖാമൂലമുള്ള തെളിവുകളടക്കം യൂത്ത് ലീഗ് പ്രസിഡന്റ് യു.കെ ഫിറോസ് രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ അദീപ് രാജിവയ്ക്കുകയും ചെയ്തു. ബന്ധുനിയമനത്തില്‍ മന്ത്രിയുടെ ഇടപെടല്‍ പകല്‍പോലെ വ്യക്തമായ സാഹചര്യത്തിലാണ് ഫിറോസ് വിജിലന്‍സിനെ സമീപിച്ചത്. എന്നാല്‍ ജലീലിനെതിരെ അന്വേഷണം ഇല്ലെന്നാണ് വിജിലന്‍സ് അറിയിച്ചിരിക്കുന്നത്.
Post Your Comments