Latest NewsKeralaNews

വിജിലന്‍സ് അന്വേഷണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സമയപരിധി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സമയപരിധി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണം ഒരു വര്‍ഷം കഴിഞ്ഞും നീളുന്ന സാഹചര്യം ഒഴിവാക്കി കൊണ്ടാണ് സമയപരിധി പ്രഖ്യാപിച്ചത്. പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. കോഴ വാങ്ങി കുടുങ്ങിയ കേസുകളില്‍ അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Read Also: മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പലപ്പോഴായി 8 ലക്ഷത്തിന്റെ സാധനങ്ങള്‍ കടത്തി

അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അനധികൃത സ്വത്തു സമ്പാദനം, മറ്റ് കേസുകള്‍ എന്നിവയില്‍ 12 മാസത്തിനകം അന്വേഷണം തീര്‍ക്കണം. രഹസ്യാന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഉത്തരവില്‍ ഒരു മാസമാണ് നിശ്ചയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button