Latest NewsKeralaNews

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പുനർജനി പദ്ധതിക്ക് വിദേശസഹായം സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Read Also: ഉമ്മൻ ചാണ്ടിയെ കുടുക്കിയില്ല എന്നതിന്റെ പേരിൽ പിണറായി മുതിർന്ന ഉദ്യോഗസ്ഥരുടെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു: കെ സുധാകരൻ

എഫ്സിആർഐ നിയമത്തിന്റെ ലംഘനം നടത്തിയോ എന്നായിരിക്കും വിജിലൻസ് അന്വേഷിക്കുന്നത്. കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് വി ഡി സതീശനെതിരെ അന്വേഷണം നടക്കുന്നത്. 2018ലെ പ്രളയത്തിന് ശേഷം പുനർജനി പദ്ധതിയിലൂടെ പറവൂരിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ പുനർനിർമിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ പറവൂർ എംഎൽഎയായ വി ഡി സതീശൻ നടത്തിയിരുന്നു. ഈ പദ്ധതിയ്ക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ച് വിദേശത്തു നിന്നും പണം സ്വീകരിച്ചെന്നാണ് വി ഡി സതീശനെതിരെ ഉയർന്നിട്ടുള്ള പരാതി.

Read Also: മഹേഷും നക്ഷത്രയും തമ്മിൽ തർക്കമുണ്ടായി കുടുംബം: വിദ്യയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button