KeralaLatest News

കടുത്ത വേനൽ; കുടിവെള്ളക്ഷാമം ഒഴിവാക്കണമെന്ന് കളക്ടര്‍മാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: വേനൽ കടുത്തതോടെ പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. കോളറ, ഡെങ്കി ,ചിക്കന്‍പോക്സ് എന്നിവ പടരാനുള്ള സാഹചര്യം കണക്കിലെടുത്താണ് നിർദേശം. കുടിവെള്ള ക്ഷാമം നേരിടാന്‍ ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ കലക്ടര്‍മാര്‍ക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ജലവിതരണം ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനം മുതല്‍ ജില്ലാതലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. വന്യജീവികള്‍ നാട്ടിലേക്കിറങ്ങാനുള്ള സാഹചര്യമുള്ളതിനാല്‍ വനം വകുപ്പിനോട് ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണം. ജ്യൂസ് പാര്‍ലറുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോയെന്ന് പരിശോധന നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button