KeralaLatest News

തലസ്ഥാനത്ത് ശശിതരൂരിനെ എതിരിടാന്‍ ബിജെപിയില്‍ നിന്നാരാകും ഉറ്റുനോക്കി കേരളം : ബിജെപി ദേശീയ നേതൃത്വത്തോട് നിലപാട് അറിയിച്ച് ആര്‍എസ്എസ്

കുമ്മനമോ? സുരേഷ് ഗോപിയോ പ്രതീക്ഷ അര്‍പ്പിച്ച് ജനങ്ങളും

തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം മണ്ഡലം. ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണിത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ തന്നെയായിരിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. മിസോറാം ഗവര്‍ണര്‍സ്ഥാനത്തുള്ള കുമ്മനം രാജശേഖരന് മാത്രമേ ശശി തരൂരിനെ പരാജയപ്പെടുത്താന്‍ കഴിയൂ എന്ന വിശ്വാസത്തിലാണ് ബിജെപിയും ആര്‍എസ്എസും. ഇക്കാര്യത്തില്‍ ആര്‍എസ്എസ് ബിജെപി ദേശീയ നേതൃത്വത്തോട് നിലപാട് അറിയിച്ച് കഴിഞ്ഞു.

കുമ്മനം വരുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനം ആര്‍എസ്എസ്സിന്റെ നിലപാടാണ്. കുമ്മനത്തെ കേരളത്തിലേക്കു മടക്കിക്കൊണ്ടു വരണമെന്ന ഉറച്ച നിലപാട് ആര്‍എസ്എസ് നേതൃത്വം ബിജെപിയെ അറിയിച്ചു കഴിഞ്ഞു. കുമ്മനം വന്നില്ലെങ്കില്‍ പിന്നെ പരിഗണിക്കേണ്ടതു സുരേഷ് ഗോപിയെ ആകണമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. . എന്നാല്‍, കുമ്മനത്തിന്റെ മടങ്ങിവരവിനു മുഖ്യ തടസ്സം ഗവര്‍ണര്‍ സ്ഥാനം തന്നെ. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല അടക്കം ഏതാനും ബിജെപി നേതാക്കള്‍ സ്വന്തം നാട്ടിലേക്കു മടങ്ങി സജീവ രാഷ്ട്രീയത്തിലേയ്ക്കു തിരിച്ചുവരാനുള്ള താല്‍പര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒരാള്‍ക്ക് മടങ്ങാന്‍ അവസരം നല്‍കിയാല്‍ എല്ലാവരെയും പരിഗണിക്കേണ്ടി വരുമെന്ന ആശങ്ക ബിജെപിക്കുണ്ട്. അതിനാല്‍ ആര്‍എസ്എസ് നിലപാടാണു നിര്‍ണായകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button