
പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ബാലക്കോട് ജെയ്ഷേ കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി പാക് മദ്രസ വിദ്യാര്‍ത്ഥികള്‍. വന്‍ സ്ഫോടനമുണ്ടായപ്പോള്‍ സൈന്യം തങ്ങളെ ഒഴിപ്പിച്ചെന്ന് ബാലകോട് ജെയ്ഷെ മദ്രസ വിദ്യാര്‍ത്ഥി ബന്ധുക്കളോട് പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യ നടത്തിയ ആക്രമണത്തെ പാകിസ്ഥാന് നിഷേധിക്കുന്നതിനിടെയാണ് മദ്രസ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍.
ബാലക്കോടെ പ്രമുഖ ജെയ്ഷെ മുഹമ്മദ് സെമിനാരിയിലെ മദ്രസ തലീം ഉല് ഖുറില് നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് സൈന്യം മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ മദ്രസകളിലെ വിദ്യാര്‍ത്ഥികളെ അവിടെ നിന്ന് സുരക്ഷിതമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റിയിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരെ അവരവരുടെ വീടുകളിലേക്ക് അയച്ചത്. ആക്രമണം നടക്കുമ്പോള്‍ മദ്രസയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ ബന്ധു വഴിയാണ് ഈ വിവരങ്ങള്‍ പുറത്തെത്തിയത്.
ഫെബ്രുവരി 26ന് അതിരാവിലെയായിരുന്നു സൈന്യത്തിന്റെ ആക്രമണം. അതിരാവിലെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടെങ്കിലും പിന്നീട് ഒച്ചയൊന്നും കേള്‍ക്കാത്തതിനാല്‍ തങ്ങള്‍ ശ്രദ്ധിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ തങ്ങളെ മദ്രസയില്‍ നിന്ന് മാറ്റാനായി സൈന്യം എത്തിയിരുന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
Post Your Comments