തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് ഏഴ് പൈസയും ഡീസലിന് പത്ത് പൈസുമാണ് വർദ്ധിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനിടെ പെട്രോളിനു 52 പൈസയും ഡീസലിന് 67 പൈസയുമാണ് വര്‍ധിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.55 രൂപയും ഡീസലിന് 72.70 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 74.24 രൂപയാണ്. ഡീസലിന് 71.32 രൂപയായി. കോഴിക്കോട്ട് പെട്രോളിന് 74.56 രൂപയും ഡീസലിന് 71.66 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്. കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ ‘നിശബ്ദ’ വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടാറില്ല.
Post Your Comments