KeralaLatest News

സംസ്ഥാനത്ത് ഇന്ധനവിലയിൽ വർദ്ധനവ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെ​ട്രോ​ളി​ന് ഏ​ഴ് പൈ​സ​യും ഡീ​സ​ലി​ന് പ​ത്ത് പൈ​സു​മാ​ണ് വർദ്ധിച്ചിരിക്കുന്നത്. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​നു 52 പൈ​സ​യും ഡീ​സ​ലി​ന് 67 പൈ​സ​യുമാണ് വ​ര്‍​ധി​ച്ചത്.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 75.55 രൂ​പ​യും ഡീ​സ​ലി​ന് 72.70 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 74.24 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 71.32 രൂ​പ​യായി. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 74.56 രൂ​പ​യും ഡീ​സ​ലി​ന് 71.66 രൂ​പ​യു​മാ​ണ്.

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്. കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ ‘നിശബ്ദ’ വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടാറില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button