തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക മൂന്നുദിവസത്തിനകം തയാറാക്കാന്‍ കഴിയുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 9 സീറ്റിലേക്കുള്ള പട്ടികയായിരിക്കും നല്‍കുക. കഴിയുന്നതും ഒറ്റപ്പേരായി നല്‍കാനാണ് ധാരണ. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഇന്നലെ 31 അംഗ തിരഞ്ഞെടുപ്പു സമിതിയിലെ ഓരോരുത്തരുടെയും അഭിപ്രായം പ്രത്യേകം രേഖപ്പെടുത്തി തുടര്‍ ആശയവിനിമയത്തിനു ശേഷം കേന്ദ്ര സ്‌ക്രീനിങ് കമ്മിറ്റിയുടെ അംഗീകാരത്തിനായി പട്ടിക കൈമാറും.
സംസ്ഥാന തിരഞ്ഞെടുപ്പു സമിതി യോഗത്തിലും തുടര്‍ന്ന് അതിലെ അംഗങ്ങളുമായി പ്രത്യേകം നടത്തിയ ആശയവിനിമയത്തിലുമാണ് തീരുമാനമെടുത്തത്. സ്ഥാനാര്‍ഥി ചര്‍ച്ച തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ വേണ്ടെന്ന് നേതൃത്വം വ്യക്തമാക്കി. ഒറ്റയ്‌ക്കൊറ്റയ്ക്ക് അഭിപ്രായം രേഖപ്പെടുത്താമെന്ന് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. സിറ്റിങ് എംപിമാരുള്ള സീറ്റുകളില്‍ പാനല്‍ വേണ്ടെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം മുകുള്‍ വാസ്‌നിക് യോഗത്തെ അറിയിച്ചു. അങ്ങനെയുള്ള 7 സീറ്റും ഘടകകക്ഷികള്‍ മത്സരിക്കുന്ന 4 സീറ്റും ഒഴിച്ചുള്ള 9 സീറ്റിലേക്കാണ് സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കേണ്ടത്.
Post Your Comments