വെനസ്വേല : വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ വെനസ്വേലയൻ പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗെയ്ദോ കനത്ത ശക്തി പ്രകടനം നടത്തുമെന്ന് അറിയിച്ചു.വെനസ്വേലയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭകരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്.
അര്‍ജന്റീന, ബ്രസീല്‍,പരാഗ്വേ,കൊളംബിയ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പിന്തുണ ഉറപ്പിക്കുകയാണ് യുവാന്‍ ഗെയ്ദോ. ഒടുവിലത്തെ സന്ദര്‍ശനം ഇക്വഡോറിലായിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നോ നാളെയോ അദ്ദേഹം സ്വന്തം നാട്ടിലേക്കെത്തും. ഇതിന് ശേഷമായിരിക്കും ശക്തി പ്രകടനവും പ്രതിഷേധങ്ങളും സംഘടിപ്പിക്കുക.
അതേസമയം വെനസ്വേലയിലേക്ക് യുവാന്‍ ഗെയ്ദോ എത്തിയാൽ മഡൂറോയുടെ സർക്കാർ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ട്. എന്നാൽ ബ്രസീലും കൊളംബിയയുമായുള്ള അതിര്‍ത്തി വെനസ്വേല അടച്ചതിന് ശേഷമാണ് വലിയ സംഘർഷം ഉണ്ടായത്.
Post Your Comments