Latest NewsKuwaitGulf

കുവൈറ്റില്‍ ഈ മേഖലയില്‍ സ്വദേശിവത്ക്കരണം

കുവൈറ്റ് : കുവൈറ്റില്‍ ഈ മേഖലയില്‍ സ്വദേശിത്ക്കരണം ശക്തമാക്കി. എന്‍ജിനീയര്‍ തസ്തികകളില്‍ സ്വദേശി എന്‍ജിനീയര്‍മാരെ നിയമിക്കാന്‍ കരാര്‍ കമ്പനികള്‍ക്ക് പൊതുമരാമത്ത് മന്ത്രാലയം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. കുവൈറ്റിന്റെ ഈ തീരുമാനം പ്രവാസികള്‍ക്ക്് തിരിച്ചടിയാണ്

പൊതുമരാമത്ത് മന്ത്രാലയവുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള സ്വാകാര്യ കമ്പനികള്‍ക്കാണ് ഒഴിവു വരുന്ന എന്‍ജിനീയറിങ് തസ്തികകളില്‍ കുവൈത്തി എന്‍ജിനീയര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ ജോലിക്കായി സിവില്‍ സര്‍വിസ് കമീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരില്‍ എന്‍ജിനീയറിങ് ബിരുദം നേടിയ നിരവധി സ്വദേശികളുണ്ടെന്നാണ് കണക്ക്.

സര്‍ക്കാര്‍ മേഖലയില്‍ ഉള്‍ക്കൊളളാന്‍ കഴിയുന്നതിലും ഏറെയാണ് തൊഴിലന്വേഷകരായ എന്‍ജിനീയര്‍മാരുടെ എണ്ണം. കുവൈറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും മറ്റും പഠിച്ചിറങ്ങുന്ന ഉദ്യോഗാര്‍ഥികളെ കൂടി പരിഗണിക്കുകയാണെങ്കില്‍ എണ്ണം ഇനിയും കൂടും. സ്വകാര്യ കരാര്‍ കമ്പനികള്‍കൂടി സഹകരിച്ചാലേ ഈ വിഭാഗത്തിന് ജോലി ഉറപ്പാക്കാനാവൂ. ഈ സാഹചര്യത്തിലാണ് കുവൈത്തി എന്‍ജിനീയര്‍മാരെ നിയമിക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button