മുംബൈ: പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരിച്ച കുടുംബങ്ങള്‍ക്ക് സഹായമേകാന്‍ പ്രധാന മന്ത്രിയുടെ സഹായനിധിയിലേക്ക് കോടികള്‍ നല്‍കാന്‍ തയ്യാറായി ജന്മനാ കാഴ്ച വെല്ലുവെളി നേരിടുന്ന ശാസ്ത്രജ്ജന്‍. രാജസ്ഥാനിലെ കോട്ട സ്വദേശിയായ മുര്‍ട്ടാസ എ ഹമീദ്(44) എന്നയാളാണ് രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങള്‍ക്കായി 110 കോടി രൂപ സഹായധനം നല്‍കുന്നത്. പ്രധാനമന്ത്രിയെ കാണാന്‍ അനുവദിക്കണമെന്നും ഇമെയില്‍ മുഖാന്തിരം അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
മാതൃരാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പ്രോത്സാഹനമാകുന്നതിന്‍റെ ഭാഗമായാണ് തുക നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഗവേഷകനായും ശാസ്ത്രജ്ഞനായും പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം.
‘ഫ്യുവല്‍ ബേണ്‍ റേഡിയേഷന്‍ ടെക്‌നോളജി’ എന്ന താന്‍ കണ്ടുപിടിച്ച സംവിധാനം മുഖാന്തിരം പുല്‍വാമയില്‍ നടന്ന വിധമുളള ഭീകരാക്രമണങ്ങള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഹമീദ് ആവകാശപ്പെട്ടു. ജിപിഎസ് സംവിധാനം ഇല്ലാതെ വാഹനങ്ങളും മറ്റ് വസ്തുക്കളും കണ്ടുപിടിക്കാനുതകുന്ന സാങ്കേതിക വിദ്യയാണ് മേല്‍പ്പറഞ്ഞ സംവിധാനം. കേന്ദ്രമന്ത്രി ഗഡ്കരിയുമായും സഹായ ഹസ്തം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Post Your Comments