ലണ്ടൻ: ലോകപ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രം ലണ്ടനിൽ ഒരുങ്ങുന്നു. ബ്രിട്ടനിലെ ആദ്യത്തെ ജഗന്നാഥ ക്ഷേത്രമാണിത്. ക്ഷേത്രത്തിനായി ഇന്ത്യന്‍ വ്യവസായി 250 കോടി രൂപ സംഭാവന നല്‍കുമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ശ്രീ ജഗന്നാഥ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് ക്ഷേത്ര നിര്‍മ്മാണം നടക്കുന്നത്.
ഞായറാഴ്ച ലണ്ടനില്‍ നടന്ന പ്രഥമ ശ്രീ ജഗന്നാഥ സമ്മേളനത്തില്‍ ബിശ്വനാഥ് പട്‌നായിക് ക്ഷേത്രത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയതായി സംഘടന അറിയിച്ചു. ഫിന്നസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനാണ് ഒഡിയ സ്വദേശിയായ ബിശ്വനാഥ് പട്‌നായിക്.
തൊഴിൽ ദിനം ഇന്ത്യയിൽ പൊതു അവധിയാക്കണമെന്ന് ആവശ്യപ്പെട്ടത് ആര്? ആദ്യ മേയ് ദിനം ആഘോഷിച്ചത് എവിടെ?
കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ അര്‍ജുന്‍ കറും ക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കും. ലണ്ടനില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ബിശ്വനാഥ് പട്‌നായിക്ക് 250 കോടി രൂപ വാഗ്ദാനം ചെയ്തതായി അര്‍ജുന്‍ കര്‍ സ്ഥിരീകരിച്ചു. പുതിയ ക്ഷേത്രത്തിനായി ഏകദേശം 15 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ഫിന്നസ്റ്റ് ഗ്രൂപ്പ് 7 മില്യണ്‍ പൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അര്‍ജുന്‍ കര്‍ വ്യക്തമാക്കി.
റിന്യൂവബിള്‍ എനര്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍), ഹൈഡ്രജന്‍ ലോക്കോമോട്ടീവുകള്‍, നൂതന സാങ്കേതികവിദ്യ, ഫിന്‍ടെക് എന്നിവയില്‍ ആഗോളതലത്തില്‍ നിക്ഷേപം നടത്തുന്ന പ്രാഥമിക ഘട്ട സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമാണ് ഫിന്നസ്റ്റ് ഗ്രൂപ്പ്. ‘ഭഗവാന്‍ ജഗന്നാഥനില്‍ വിശ്വാസം അര്‍പ്പിച്ച് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കണം’, ക്ഷേത്രത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചുകൊണ്ട് ബിശ്വനാഥ് പട്‌നായിക് പറഞ്ഞു.
Post Your Comments