ലാഹോര്‍: തനിക്ക് നോബല്‍ സമ്മാനം നല്‍കണമെന്ന പാക് അസംബ്ലിയിലെ ആവശ്യത്തിന് പ്രതികരണവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി. നൊബേല്‍ പുരസ്‌കാരം നല്‍കേണ്ടത് തനിക്കെന്നും കശ്മീര്‍ വിഷയം പരിഹരിക്കുന്നവര്‍ക്കാണ് അത് നല്‍കേണ്ടതെന്നും ഇമ്രാന്‍ ഖാന്‍കശ്മീര്‍ ജനതയുടെ അഭിലാഷത്തിന് അനുസരിച്ചാവണം പ്രശ്‌നപരിഹാരം. എന്നാല്‍ തനിക്ക് നോബല്‍ സമ്മാനത്തിന് അര്‍ഹതയില്ലെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കുമെന്ന തീരുമാനം എടുത്തതിനു പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യവുമായി പാക് അസംബ്ലിയില്‍ പ്രമേയം വെച്ചിരുന്നു. അഭിനന്ദന്‍ വര്‍ദ്ധമാനെ സമാധാന സൂചകമായി വിട്ടയ്ക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ച് നൊബേല്‍ സമ്മാനം നല്‍കണമെന്നായിരുന്നു ആവശ്യം.
പാകിസ്ഥാനിലെ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്. ഇതോടൊപ്പം ആഭിനന്ദന്റെ വിഷയത്തില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തുന്ന കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയും് നൊബേല്‍ സമ്മാനം ഇമ്രാന്‍ ഖാന് നല്‍കണമെന്ന് ആവശ്യവും ഉയര്‍ന്നുള്ള ക്യാമ്പയിനുകളും തുടങ്ങിയിരുന്നു. ഇത് കൂടാതെ ഇതേ ആവശ്യമുയര്‍ത്തി 2,00,000 പേര്‍ ഒപ്പിട്ട കത്തും തയാറാക്കിയിട്ടുണ്ട്.
Post Your Comments