![V V S LAXMAN](/wp-content/uploads/2019/03/v-v-s-laxman.jpg)
നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍. യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക്ക് അദ്ദേഹം പ്രവചിച്ച ടീമിൽ ഇടം നേടി. ടീമിലെ ബാറ്റ്‌സ്മാന്‍മാരായി വിരാട് കൊഹ്ലി, അമ്പാട്ടിറായുഡു, എം എസ് ധോണി, കേദാര്‍ ജാദവ് എന്നിവരെ ഉൾപ്പെടുത്തി. ഓപ്പണര്‍മാരായി രോഹിത് ശര്‍മ്മ, ശിഖര്‍ ധവാനെയും, ബാക്കപ്പ് ഓപ്പണറായി കെ എല്‍ രാഹുലും ഇടം നേടി.
കുല്‍ദീപ്‌യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ സ്പിന്നര്‍മാരായും ജസ്പ്രിത് ബുംറ നയിക്കുന്ന പേസ് ബൗളിംഗ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, മൊഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ് എന്നിവരും ഇടംനേടി. ബോളിംഗില്‍ ടീമിന്റെ ബാക്കപ്പ് പേസറായി ഖലീല്‍ അഹമ്മദിനെയും, ഓള്‍ റൗണ്ടര്‍ സ്ഥാനത്തു ഹാര്‍ദിക് പാണ്ഡ്യയയും ലക്ഷ്മണിന്റെ പ്രവചന ടീമിൽ ഉൾപ്പെട്ടു.
Post Your Comments