Latest NewsCareer

ഇലക്ട്രിക് വയർമാൻ എഴുത്തുപരീക്ഷ: അപേക്ഷ ക്ഷണിച്ചു

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ മേയിൽ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഇലക്ട്രിക്കൽ വയർമാൻ എഴുത്തുപരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരീക്ഷയ്ക്കുള്ള അപേക്ഷാഫോറവും വിശദവിവരങ്ങളും സിലബസും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ഓഫീസിലും www.ceikerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിതരേഖകളോട് സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ മാർച്ച് 31 വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button