KeralaLatest News

സംസ്ഥാനത്തിപ്പോള്‍ കര്‍ഷക ആത്മഹത്യക്കുള്ള സാഹചര്യമില്ല: ഇ പി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനത്തിപ്പോള്‍ കര്‍ഷക ആത്മഹത്യക്കുള്ള സാഹചര്യമില്ലെന്ന് വ്യവസായ മന്ത്രി. ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടുന്ന സാഹചര്യത്തിലാണ് മന്ത്രി ഇ.പി ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.

പ്രളയ ശേഷം സംസ്ഥാനത്ത് പതിനൊന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കര്‍ഷക സംഘടനകളുടെ കണക്ക്. അതേസമയം ഇടുക്കിയില്‍ മാത്രമായി കഴിഞ്ഞ രണ്ടുമാസമായി 3 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയത്തില്‍ കൃഷി നശിച്ച് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇവര്‍ക്ക് ജീവനൊടുക്കേണ്ടിവന്നത്.

എന്നാല്‍ ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ പെരുകുമ്പോഴും കൂസാതെ ബാങ്കുകള്‍. കൂടുതല്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയച്ചുള്ള നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട് പോകുകയാണ്. പൊതു മേഖല, സഹകരണ മേഖല ബാങ്കുകളും ജപ്തി നോട്ടീസ് അയക്കുന്നുണ്ട്. പതിനാരിയത്തോളം കര്‍ഷകര്‍ഷകര്‍ക്കാണ് നോട്ടീസ് കിട്ടിയിരിക്കുന്നത്. ഇത് കൂടാതെ ഫോണിലൂടെയും നേരിട്ടും ഭീഷണികള്‍ ഉണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. അതേസമയം നോട്ടീസ് കയ്യില്‍ കിട്ടിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍. ഇനി ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

അതേസമയം കാര്‍ഷിക വായ്പയില്‍ കര്‍ഷകര്‍ക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാര്‍ഷിക വായ്പകളില്‍ ആശ്വാസം ആവശ്യപ്പെട്ട് ഈ മാസം 12 ന് സഹകരണ മന്ത്രിയും ചീഫ് സെക്രട്ടറിയും നബാര്‍ഡുമായും റിസര്‍വ് ബാങ്കുമായും ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button