ചെന്നൈ•ചെന്നൈ എഗ്മോര്‍-കൊല്ലം-ചെന്നൈ എഗ്മോര്‍ പ്രതിദിന എക്സ്പ്രസ് ട്രെയിന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ധര്‍മപുരിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.15 ന് ചെന്നൈ എഗ്മോറില്‍ നിന്നും പുറപ്പെട്ട ഉദ്ഘാടനം സ്പെഷ്യല്‍ ട്രെയിന്‍ നാളെ രാവിലെ 6.45 ന് കൊല്ലത്തെത്തും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 11.45 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (16102) പിറ്റേന്ന് പുലര്‍ച്ചെ 3.30 ന് ചെന്നൈ എഗ്മോറില്‍ എത്തിച്ചേരും.
ചെന്നൈ എഗ്മോറില്‍ നിന്നും എല്ലാ ദിവസവുംവൈകുന്നേരം 5 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ (16101) പിറ്റേന്ന് രാവിലെ 8.45 ന് കൊല്ലത്ത് എത്തിച്ചേരും.
കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാത ബ്രോഡ്‌ഗേജായപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് താംബരത്തുനിന്ന് കൊല്ലത്തേക്ക് സർവീസ് ആരംഭിച്ചത്. പിന്നീട് താംബരത്തുനിന്ന് ചെന്നൈ എഗ്‌മോർവരെ നീട്ടുകയായിരുന്നു. ചെന്നൈ ഭാഗത്ത് നിന്ന് തെക്കന്‍ തമിഴ്നാട്ടിലേക്കുള്ള പുതിയ ട്രെയിനുകള്‍ താംബരത്ത് നിന്ന് തുടങ്ങിയാല്‍ മതിയെന്നായിരുന്നു റെയില്‍വേയുടെ തീരുമാനം. എന്നാല്‍ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം കൊല്ലം എക്സ്പ്രസ് ചെന്നൈ എഗ്മോറില്‍ നിന്നും ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
താംബരം, ചെങ്ങല്‍പ്പേട്ട്, വില്ലുപുരം, വൃധാചാലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിരുദുനഗര്‍, ശിവകാശി, ശ്രീവില്ലിപുത്തൂര്‍, രാജപാളയം, ശങ്കരന്‍കോവില്‍, കടയനല്ലൂര്‍, തെങ്കാശി, ചെങ്കോട്ട, ആര്യങ്കാവ്, തെന്മല, ഇടമണ്‍, പുനലൂര്‍, , കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.
Post Your Comments