Latest NewsIndia

‘മോദി-അമിത് ഷാ നേതൃത്വം രാജ്യത്തിന് ആവശ്യം’, ബി.ജെ.ഡി എം.പി ബി.ജെ.പിയിലേക്ക്

ഇവരുടെ നേതൃത്വം രാജ്യത്തിന് ആവശ്യമാണെന്ന് ജയ് പാണ്ഡെ അംഗത്വം സ്വീകരിക്കുന്നതിനിടെ പറഞ്ഞു.

ന്യൂഡല്‍ഹി: മുന്‍ ബിജു ജനതാ ദള്‍ എം.പിയും ഒഡീഷയിലെ പ്രമുഖ നേതാവുമായ ഭായ്ജ്യന്ത് ജയ് പാണ്ഡെ ബി.ജെ.പിയില്‍ ചേര്‍ന്നു. ഒഡീഷയിലെ കേന്ദ്രപാര മണ്ഡലത്തില്‍ എം.പിയായിരുന്ന ജയ് പാണ്ഡെയെ കഴിഞ്ഞ കൊല്ലം ബി.ജെ.ഡി പുറത്താക്കിയിരുന്നു. രണ്ടു തവണ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പാണ്ഡെ ഒരു തവണ രാജ്യസഭാംഗവുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തെ ഞാന്‍ സ്വീകരിക്കുന്നെന്നും. ഇവരുടെ നേതൃത്വം രാജ്യത്തിന് ആവശ്യമാണെന്ന് ജയ് പാണ്ഡെ അംഗത്വം സ്വീകരിക്കുന്നതിനിടെ പറഞ്ഞു.

ഒഡീഷയില്‍ നവീന്‍ പട്നായിക് മന്ത്രിസഭയ്‌ക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് അനുകൂലമാകുമെന്നാണ് സൂചന. ജയ് പാണ്ഡെയെപ്പോലെ സ്വാധീനമുള്ള നേതാക്കളെ മറുപക്ഷത്തു നിന്ന് പാര്‍ട്ടിയില്‍ കൊണ്ടുവന്ന് വിജയമുറപ്പിക്കാനാണ് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പദ്ധതി.ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ബി.ജെ.പി ജയ് പാണ്ഡെയുടെ സ്വാധീനം പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button