ന്യൂഡല്‍ഹി: സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റത് കണ്ടെത്തിയതിനെ തുടര്‍ന്ന് പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. അതേസമയം നട്ടെല്ലിനേറ്റ ക്ഷതം വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത് രക്ഷപ്പെട്ട് വീണപ്പോള്‍ ഉണ്ടായതെന്നാണ് നിഗമനം.
മൂന്ന് ദിവസം പാക് കസ്റ്റഡിയിലായിരുന്ന അഭിനന്ദനെ വാഗ അതിര്‍ത്തിയില്‍ വച്ചാണ് പാകിസ്ഥാന്‍ കൈമാറിയത്. തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തിച്ച അദ്ദേഹത്തെ ആദ്യം വ്യോമസേനയുടെ സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റിലും പിന്നീട് സൈനിക ആശുപത്രിയിലും എത്തിച്ച് പരിശോധന നടത്തി. എം.ആര്‍.ഐ സ്‌കാനില്‍ നിന്ന് അഭിനന്ദന് നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ഇത് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത് പോകുന്ന വേളയിലായിരിക്കാമെന്നാണ് നിഗമനം. അതേസമയം പാകിസ്താനില്‍ പ്രദേശവാസികളുടെ മര്‍ദനത്തിനിരയായതിനെത്തുടര്‍ന്ന് വാരിയെല്ലിന് പരിക്കേറ്റതായും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.
പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും എന്നാല്‍ ഒരുപാട് മാനസിക പീഡനങ്ങളിലൂടെ കടന്നുപോകേണ്ടി വന്നതായി അഭിനന്ദന്‍ പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments