ബൗണ്മതിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രുയിന് വീണ്ടും പരിക്ക്. പരിക്കിനെ തുടര്‍ന്ന് ഡി ബ്രുയിന് ഒരു മാസത്തോളം എങ്കിലും പുറത്ത് ഇരിക്കേണ്ടി വരും എന്ന് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള പറഞ്ഞു. ഹാംസ്ട്രിങ്ങ് ഇഞ്ച്വറിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഈ സീസണ്‍ തുടക്കത്തില്‍ ആദ്യം സംഭവിച്ച പരിക്ക് മൂലം മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നിരുന്നു ഡി ബ്രുയിന്.
മുട്ടിനേറ്റ പരിക്കായിരുന്നു സീസണ്‍ തുടക്കത്തില്‍ ഡിബ്രുയിനെ അലട്ടിയത്. പ്രീമിയര്‍ ലീഗ് കിരീട പോരാട്ടം ഉള്‍പ്പെടെ സീസണ്‍ അവസാനത്തിലേക്ക് കടക്കുമ്പോള്‍ ഡി ബ്രുയിന്‍ ഇല്ലാത്ത മാഞ്ചസ്റ്റര്‍ സിറ്റി ടീമിന് വലിയ ക്ഷീണമാകും.
Post Your Comments