മനാമ: ശിരോവസ്ത്രം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട യുവതിക്ക് സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ബഹ്‌റൈനിലെ ലേബര്‍ കോടതിയാണ് യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. അറബ് വംശജയായ യുവതിയാണ് ജോലിനഷ്ടപ്പെട്ടെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്.
ബഹ്‌റൈനിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന യുവതിയോട് ശിരോവസ്ത്രം ധരിക്കരുതെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. എന്നാല്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 5726 ബഹ്‌റൈന്‍ ദിനാര്‍ (ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്.
Post Your Comments